രാജ്യത്ത് രാമനെ എതിർത്തത് കോൺഗ്രസ്സും സിപിഐഎമ്മും; അവർ ഇല്ലാതാകും'; രാജ്നാഥ് സിംഗ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ശക്തമായ അന്വേഷണം നടത്തുമെന്നും പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

author-image
Rajesh T L
New Update
rajnath singh

രാജ്നാഥ് സിംഗ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കാസർകോട്: കേരളത്തിലെ ഇടത് വലതു പക്ഷങ്ങൾക്കെതിരെ  കടുത്ത വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ്. കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരും സിപിഐഎമ്മും ആത്മാർത്ഥത ഇല്ലാത്തരാണെന്നും ഇരുകൂട്ടരും തമ്മിൽ  പരസ്പരം തല്ലു കൂടുന്നെന്നും ഇവർ ജനങ്ങളെ വഞ്ചിക്കുകയാണെന്നുമാണ് രാജ്നാഥ് സിംഗിൻറെ ആരോപണം. ചെറിയ ടെന്റിൽ നിന്നും രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാൻ ബിജെപിക്ക്സാധിച്ചു വെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. 

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും . കേരളത്തിലെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു . അവർക്ക് ഇവിടെ ഒന്നും ചെയ്യാൻ സാധിച്ചില്ല . രാജ്യത്തിൻറെ പ്രതിരോധ രംഗത്തെ തകർക്കുന്നതാണ് സിപിഐഎം പ്രകടന പത്രിക. ഇതിൽ കോൺഗ്രസ്സ് അവരുടെ നിലപാട് വ്യക്തമാക്കണം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ശക്തമായ അന്വേഷണം നടത്തുമെന്നും . പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

രാമൻ ഭഗവാൻ മാത്രം അല്ല സാംസ്കാരിക നായകനാണ്. കോൺഗ്രസും, സിപിഐഎമ്മും അത് അംഗീകരിക്കുന്നില്ല. കോൺഗ്രസ് രാമനെയും  അയോധ്യയിൽ രാമക്ഷേത്രം പണിതതും എതിർത്തു. ലോക നിലവാരത്തിലേക്ക് ഭാരതത്തെ എത്തിക്കും എന്നത് മോദിയുടെ ഗ്യാരൻ്റിയാണെന്നും അദ്ദേഹം പറഞ്ഞു .

congress cpim Rajnath Singh