സിപിഎം ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി;രാജു എബ്രഹാം പത്തനംതിട്ട ജില്ലാ സെക്രട്ടറി

അച്ചടക്ക നടപടിയിലൂടെ തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ ഫ്രാന്‍സിസ് വി ആന്റണിയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

author-image
Subi
New Update
frt

പത്തനംതിട്ട: രാജു എബ്രഹാമിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. രാജു എബ്രഹാമിനൊപ്പം ആറു പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ആറു പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.

 

റാന്നിയില്‍ നിന്നുള്ള നിയമസഭാംഗമായ രാജു എബ്രഹാം 25 കൊല്ലം എംഎല്‍എയായിരുന്നു കൂടാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ പി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

 

കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന്‍, പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനു ചന്ദ്രമോഹന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയത്. അതേസമയം അച്ചടക്ക നടപടിയിലൂടെ തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ ഫ്രാന്‍സിസ് വി ആന്റണിയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

pathanamthitta cpm leader