മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു

author-image
Biju
New Update
ramadan

തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ചയായിരിക്കും. ശഅ്ബാന്‍ 30 ബുധനാഴ്ച പൂര്‍ത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു.