രാമങ്കരിയിൽ സിപിഎം പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങൾ അവിശ്വാസ പ്രമേയം പാസാക്കി; പിന്നാലെ രാജി

അവിശ്വാസം കൊണ്ടുവന്നതു പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞല്ലെന്നും നോട്ടിസ് നൽകിയ അംഗങ്ങൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സലിം കുമാർ അറിയിച്ചു.

author-image
Vishnupriya
New Update
ramankari

രാജിവച്ച പ്രസിഡൻ്റ് രാജേന്ദ്രകുമാറും അനുകൂലികളും സിപിഐ പ്രവർത്തകരും നടത്തിയ പ്രകടനം

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങൾ അവിശ്വാസം പാസായി. 4 സിപിഎം അംഗങ്ങളും 4 കോൺഗ്രസ് അംഗങ്ങളും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രസിഡന്റ് രാജേന്ദ്രകുമാറും മറ്റു 4 സിപിഎം അംഗങ്ങളും എതിർത്തു വോട്ട് ചെയ്തു. അവിശ്വാസം പാസായതിന് പിന്നാലെ പ്രസിഡന്റ് രാജേന്ദ്രകുമാർ പഞ്ചായത്ത് അംഗത്വം രാജിവച്ചു.

എന്നാൽ, അവിശ്വാസം കൊണ്ടുവന്നതു പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞല്ലെന്നും നോട്ടിസ് നൽകിയ അംഗങ്ങൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സലിം കുമാർ അറിയിച്ചു. അവിശ്വാസത്തിൽ വോട്ട് ചെയ്യുന്നതു സംബന്ധിച്ച വിപ്പ് നൽകിയത് ആരെന്നതിനെപ്പറ്റി പ്രാദേശിക നേതാക്കൾ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ തവണ  22 വോട്ടിനാണു രാജേന്ദ്ര കുമാർ ജയിച്ചത്. പാർട്ടി ശക്തികേന്ദ്രമായ ഇവിടെ 250 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടേണ്ടതാണെന്നും പാർട്ടിയിലെ വിഭാഗീയത കാരണമാണു ഭൂരിപക്ഷം കുറഞ്ഞതെന്നുമാണു രാജേന്ദ്രകുമാർ പറയുന്നത്. സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി രാജേന്ദ്ര കുമാർ വ്യക്തമാക്കി. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം, കൊടിക്കുന്നിൽ സുരേഷിനു വോട്ട് മറിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി, ഏറെനാളായി രാജേന്ദ്ര കുമാർ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ഒട്ടേറെ പ്രവർത്തകർ ഇവിടെ പാർട്ടി വിട്ടു സിപിഐയിൽ ചേരുകയും ചെയ്തിട്ടുണ്ട്.

ramankari panchayat