ബിജെപി അക്കൗണ്ട് തുറക്കില്ല: ഇന്ത്യാ സഖ്യം വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

author-image
Anagha Rajeev
New Update
g
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ∙ ബി.ജെ.പിയുടെ വിജയം പ്രവചിച്ചുള്ള എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യാ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡീൻ കുര്യാക്കോസും പറഞ്ഞു. 2004ൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. 

ramesh chennithala