/kalakaumudi/media/media_files/2026/01/08/chennithala-kalakaumudi-2026-01-08-13-46-48.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. ഡി മണിയുടെ പങ്കാളിത്തം സംബന്ധിച്ച വിദേശ വ്യവസായിയുടെ സംശയം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത് രമേശ് ചെന്നിത്തലയായിരുന്നു.
ഡി മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം വിദേശ വ്യവസായിയുമായുമായി സംസാരിച്ചെന്നും നേരത്തെ പറഞ്ഞതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണ്ണം എവിടെയാണെന്ന് എസ്‌ഐടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് പൊലീസ് അസോസിയേഷന്‍ നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് എസ്‌ഐടിയില്‍ സംശയം ഉയര്‍ത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയെ സംശയിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്വര്‍ണ്ണക്കൊളളയിലെ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നു കണ്ടെത്താനായില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
