രാഷ്ട്രീയ ചർച്ചക്കല്ലെങ്കിൽ കൂടിക്കാഴ്ച എന്തിന്? ‘ഇ.പി മുഖ്യമന്ത്രിയുടെ ദൂതനെ'ന്ന് രമേശ് ചെന്നിത്തല

ബി.ജെ.പി–സി.പി.എം അന്തർധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവർക്കുമറിയാം എന്നും ചെന്നിത്തല.

author-image
Greeshma Rakesh
New Update
ramesh

ramesh chennithala

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവന്തപുരം∙ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി ദേശീയ നേതാവും കേരളത്തിന്റെ ചുമതലയുമുള്ള പ്രകാശ് ജാവേദ്ക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചക്ക് അല്ലെങ്കിൽ പിന്നെന്തിനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇരുവരും തമ്മിലുള്ള  കൂടിക്കാഴ്ചയെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും  ഇക്കാര്യത്തിൽ ഇ.പി. ജയരാജനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജൻ എപ്പോഴും പ്രവർത്തിക്കാറുള്ളത്.ബി.ജെ.പി–സി.പി.എം അന്തർധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവർക്കുമറിയാം എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.അതെസമയം സുധാകരന്റെ പോരാട്ടത്തിൽ കണ്ണൂരിൽ ഇത്തവണ ഉജ്ജ്വല വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചൂണ്ടയിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കൊത്തില്ല. അദ്ദേഹം നല്ലൊരു പോരാളിയാണ്. തൃശൂരിൽ കെ. മുരളീധരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. എന്ത് അട്ടിമറി നടന്നാലും യു.ഡി.എഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 

pinarayi vijayan ramesh chennithala ep jayarajan lok sabha elections 2024 prakash javadekar