/kalakaumudi/media/media_files/2025/12/15/ramesh-chenni-2025-12-15-14-23-27.jpg)
തിരുവനന്തപുരം: ബിജെപിയെ അകറ്റിനിർത്താൻ സിപിഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാർട്ടി തലത്തിൽ ആലോചിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ജനവിധി അട്ടിമറിക്കാനുള്ള നടപടികൾക്കൊന്നും കോൺഗ്രസ് ഉണ്ടാകില്ല.
മറ്റു കാര്യങ്ങളൊക്കെ പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ബിജെപി മുഖ്യ ശത്രു തന്നെയാണ്. അവരെ ഒഴിവാക്കാനുള്ള സന്ദർഭങ്ങൾ പണ്ടും കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്.
പക്ഷെ ഇവിടെ ജനവിധി വന്നതിനെ അട്ടിമറിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയെ ഒഴിവാക്കാനായി സിപിഎമ്മുമായി ചേരണമെന്ന ഒരു വാദമുണ്ട്. അത് പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയിൽ നിഗൂഢമായ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിനു പിന്നിൽ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന് കണ്ടെത്തണം.
ക്രിമിനൽ നടപടി പ്രകാരം അറസ്റ്റു ചെയ്തു കഴിഞ്ഞാൽ തൊണ്ടി മുതൽ കണ്ടെത്തണം. എന്നാൽ എന്തുകൊണ്ട് തൊണ്ടിമുതൽ ഇതുവരെ കണ്ടെത്തിയില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
