മാഗ്‌നസ് കാള്‍സനെ തോൽപ്പിച്ച് പ്രഗ്‌നാനന്ദ; നോര്‍വെ ചെസ്സില്‍ ഒന്നാം സ്ഥാനത്ത്

കരിയറില്‍ ആദ്യമായാണ് ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്‌നാനന്ദ തോല്‍പ്പിക്കുന്നത്. മുമ്പ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും, ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തല്‍. 

author-image
Vishnupriya
Updated On
New Update
pra

മത്സരത്തിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒസ്ലോ: ചെസ് ചാമ്പ്യൻ മാഗ്‌നസ് കാള്‍സനെ തോൽപ്പിച്ച് ഇന്ത്യയുടെ 18കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. നോര്‍വേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറില്‍ ആദ്യമായാണ് ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്‌നാനന്ദ തോല്‍പ്പിക്കുന്നത്. മുമ്പ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും, ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തല്‍. 

ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ 5.5 പോയിന്റുമായി പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ മുന്നിലെത്തി. ലോക ഒന്നാം നമ്പർ താരമായ കാള്‍സന്റെ ജന്മനാട് കൂടിയാണ് നോര്‍വേ. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ തോല്‍പിക്കുന്നത് ഇതാദ്യമാണ്. പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിത വിഭാഗത്തില്‍ മുന്നില്‍.

praggnanandhaa magnus carlsen