ഇന്ധനം തീര്‍ന്നു; പൊള്ളാച്ചിയില്‍ നിന്ന് നാലുപേരുമായി പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട്ട് ഇടിച്ചിറക്കി

തമിഴ്‌നാട് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.

author-image
Prana
New Update
balloon

തമിഴ്‌നാട്ടിലെ പൊളളാച്ചിയില്‍നിന്ന് പറന്നുയര്‍ന്ന ഭീമന്‍ ബലൂണ്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് പാലക്കാട് കന്നിമാരി മുളളന്‍തോട്ടില്‍ ഇടിച്ചിറക്കി. തമിഴ്‌നാട് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്. പൊള്ളാച്ചിയില്‍ തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലിനിടെ ആയിരുന്നു സംഭവം.
രാവിലെ എട്ടരയോടെയാണ് പാടത്ത് കൂറ്റന്‍ ബലൂണ്‍ ഇടിച്ചിറക്കിയത്. പൊള്ളാച്ചിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ പറന്നാണ് കന്നിമാരിയില്‍ ബലൂണ്‍ എത്തിയത്. ഈ സമയത്താണ് ബലൂണില്‍ ഇന്ധനം തീര്‍ന്നതായി തിരിച്ചറിയുന്നത്. ഒരു ഘട്ടത്തില്‍ തിരിച്ചുപറക്കാന്‍ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പിന്മാറുകയായിരുന്നു. കര്‍ഷകനായ വേലായുധന്‍കുട്ടിയുടെ പാടത്തായിരുന്നു ബലൂണ്‍ ഇറക്കിയത്. പോലീസും കമ്പനി അധികൃതരും ഉടന്‍ സ്ഥലത്ത് എത്തി. ബലൂണ്‍ ചുരുട്ടിയെടുത്തു മാറ്റി.

Pollachi palakkad balloon