സംവിധായകൻ രഞ്ജിത്തിനെ അനുകൂലിച്ച് ഷാജി കൈലാസ്. രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവൻ ആ ടൈപ്പല്ല എന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്. പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ഷാജി കൈലാസ് നിലപാട് വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവച്ചതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി വെച്ചിരിക്കുന്നത്.