രഞ്ജിത്ത് പ്രഗൽഭനായ കലാകാരൻ; ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ലെന്ന് സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കിട്ടിയാൽ കേസെടുക്കും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാൽ കേസ് നിലനിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉൾപ്പടെ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

author-image
Anagha Rajeev
New Update
r
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് ഇന്ത്യ കണ്ട പ്രഗൽഭനായ  കലാകാരനാണ് രഞ്ജിത്ത്. രേഖാമൂലം പരാതി കിട്ടിയാൽ രഞ്ജിത്തിനെതിരെ അന്വേഷണം ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കിട്ടിയാൽ കേസെടുക്കും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാൽ കേസ് നിലനിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉൾപ്പടെ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാറിന് പ്രത്യേക താൽപര്യങ്ങളില്ല. കോടതി നിർദേശം ഉണ്ടായപ്പോൾ സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടു. ഇനിയും എതെങ്കിലും ഭാഗം കോടതി പുറത്തുവിടാൻ പറഞ്ഞാൽ അത് ചെയ്യുമെന്നും സജി ചെറിയാൻ പറഞ്ഞു.

minister saji cherian director ranjith