രഞ്ജിത്ത് നഗ്നചിത്രങ്ങൾ  നടി രേവതിക്ക് അയച്ചു: ആരോപണവുമായി യുവാവ്

ഞാൻ ചോദിച്ചു ആർക്കാണ് അയക്കുന്നത് എന്ന്. അപ്പോൾ രഞ്ജിത്ത് പറഞ്ഞു രേവതിക്കാണ് അയച്ചത്. നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിക്ക് ഇഷ്ടമായി എന്ന്.  

author-image
Anagha Rajeev
New Update
ranjith
Listen to this article
0.75x1x1.5x
00:00/ 00:00

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം ചിത്രങ്ങൾ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്‌.  താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറഞ്ഞു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് യുവാവ്.

‘സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമിൽ ചെന്ന എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു രേവതിയുമായി  സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.  നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു. 

ഞാൻ ചോദിച്ചു ആർക്കാണ് അയക്കുന്നത് എന്ന്. അപ്പോൾ രഞ്ജിത്ത് പറഞ്ഞു രേവതിക്കാണ് അയച്ചത്. നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിക്ക് ഇഷ്ടമായി എന്ന്.  അന്ന് ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയമാണ്. അതിന്റെ ഒാഡിയോ ലോഞ്ചോ മറ്റോ ആയി ബന്ധപ്പെട്ടാണ് ആള് അന്ന് അവിടെ ഉണ്ടായിരുന്നത്.’’ എന്നാണ്  യുവാവ് പറഞ്ഞത്

Director Renjith