എൻജിനീയറിങ്, ഫാർമസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു

ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ൽ ഫലം പരിശോധിക്കാൻ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകിയാണ് ഫലം അറിയേണ്ടത്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എൻജിനീയറിങ്ങിൽ ആലപ്പുഴ ജില്ലയിലെ പി ദേവാനന്ദിന് ആണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാൻ ( മലപ്പുറം), അലൻ ജോണി അനിൽ ( പാലാ) എന്നിവരാണ് തൊട്ടുപിന്നിലുള്ള റാങ്കുകാർ. എൻജിനീയറിങ്ങിൽ ആദ്യം മൂന്നും ആൺകുട്ടികൾ സ്വന്തമാക്കി.

റാങ്ക് പട്ടികയിൽ 52,500 പേർ ഇടംനേടിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു. പതിവ് പോലെ ആദ്യ റാങ്കുകൾ ആൺകുട്ടികൾ സ്വന്തമാക്കി. ആദ്യ 100 റാങ്കിൽ 87 എണ്ണവും ആൺകുട്ടികൾ സ്വന്തമാക്കിയതായി മന്ത്രി പറഞ്ഞു. റാങ്ക് പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് കൂടുതൽ. കേരള സിലബസിൽ നിന്ന് 2034 പേരും സിബിഎസ്ഇയിൽ നിന്ന് 2785 പേരുമാണ് റാങ്ക് പട്ടികയിൽ ഇടംനേടിയത്

ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ൽ ഫലം പരിശോധിക്കാൻ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകിയാണ് ഫലം അറിയേണ്ടത്.

കീം 2024 എൻജിനീയറിങ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും, ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. സംസ്ഥാനത്ത് എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിന് ആദ്യമായി ഓൺലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാർഥികളാണ് എഴുതിയത്. ഒരു ദിവസം പരമാവധി 18,993 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയത്.

rank list published