ബലാത്സംഗ കേസ്; മുകേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

മുകേഷിന് ജാമ്യം നല്‍കരുതെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

author-image
anumol ps
New Update
mukesh

mukesh

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. എറണാകുളം മുനിസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി.

മുകേഷിനൊപ്പം മണിയന്‍പിളള രാജു, അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ അന്നേ ദിവസം ഉത്തരവുണ്ടാകും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. ഇതിനിടെ ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. 

Rape Case mukesh anticipatory bail plea