/kalakaumudi/media/media_files/2025/12/04/rahul-mamkootathil-kalakaumudi-new-2025-12-04-21-24-44.jpg)
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ പരാതിയിലും രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കു മുറുകുന്നു. രാഹുലിനെതിരെ പരാതി നല്‍കിയ 23കാരി മൊഴി നല്‍കും. പൊലീസ് അടച്ച ഇ മെയിലിന് മറുപടിയായി യുവതി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കെപിസിസി ഡിജിപിക്ക് കൈമാറിയ ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ എഫ്‌ഐആര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 2023-ല്‍ വിവാഹ വാഗ്ദാനം നല്‍കി ബെംഗളൂരുവില്‍ താമസിക്കുന്ന യുവതിയെ ഹോം സ്‌റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ ഹാജരാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെ രാഹുല്‍ കോടതിയില്‍ ഹാജരാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് പൊലീസിനെ വിന്യസിച്ചത്. നിലവില്‍ പൊലീസില്‍ ഒരു വിഭാഗത്തെ കോടതി പരിസരത്ത് നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് കോടതി പരിസരത്ത് നിലയുറപ്പിച്ചത്. പൊലീസ് എത്തിയതോടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരും കോടതി പരിസരത്ത് തടിച്ചുകൂടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
