ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ ബാബുരാജിനെതിരെ ബലാത്സംഗ കേസ്

ബാബുരാജിൻ്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് പരാതിക്കാരിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. റിസോർട്ടിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയാണ് താരത്തെ കണ്ടുമുട്ടിയത്.

author-image
Anagha Rajeev
New Update
baburaj
Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ചാണ് ബാബുരാജ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. 2019ലാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരാതിക്കാരിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയതിന് ശേഷം നടനെതിരെ പൊലീസ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവതി ഡിജിപിക്ക് ഇമെയിൽ വഴി പരാതി നൽകിയത്.

ബാബുരാജിൻ്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് പരാതിക്കാരിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. റിസോർട്ടിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയാണ് താരത്തെ കണ്ടുമുട്ടിയത്. ഇതിനെത്തുടർന്ന്, 2018 ൽ പുറത്തിറങ്ങിയ ‘കൂദാശ’യിൽ താരം അവർക്ക് ഒരു ചെറിയ വേഷം നൽകിയിരുന്നു. “2019-ൽ ബാബുരാജ് തൻ്റെ പുതിയ സിനിമയുടെ ചർച്ചയ്ക്ക് എന്നെ ആലുവയിലെ വസതിയിലേക്ക് ക്ഷണിച്ചു. ചർച്ചയ്ക്ക് സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും എത്തുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

പക്ഷേ  ബാബുരാജും അദ്ദേഹത്തിൻ്റെ പുരുഷ ജീവനക്കാരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞാൻ മറ്റുള്ളവരെ കുറിച്ച് ചോദിച്ചപ്പോൾ, ബാബുരാജ് എന്നെ അയാളുടെ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. ‘ബ്ലാക്ക് കോഫി’ എന്ന സിനിമയിൽ സഹസംവിധായകനായി അവസരം നൽകാമെന്ന് പറഞ്ഞ് എന്നെ ഫോണിൽ വിളിച്ചിരുന്നു, പക്ഷേ ഞാൻ അത് സ്വീകരിക്കാൻ തയ്യാറായില്ല.

ബാബുരാജിന് പുറമെ നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലൈംഗികാതിക്രമക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Baburaj rape