ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്ന്; നിവിന്‍ പോളിക്കെതിരെ കേസ്

സിനിമയില്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. 

author-image
Prana
New Update
nivin
Listen to this article
0.75x 1x 1.5x
00:00 / 00:00

നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. സിനിമയില്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. 

കേസില്‍ നിവിന്‍ പോളി ആറാം പ്രതിയും നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ നവംബറില്‍ ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

nivin pauly Rape Case hema committee report