/kalakaumudi/media/media_files/2024/10/26/sfoZOqEhsEI5WladEwkj.jpeg)
ഒരുമാസത്തോളമായി നടത്തിവരുന്ന റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തയ്യാറായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, വിതരണക്കാരുടെ സമരം തീര്‍ന്നാലും പ്രതിസന്ധി തീരില്ല. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുന്നതിനാല്‍ പുതിയ സ്റ്റോക്ക് എത്തിക്കാനാകില്ല. എന്നാല്‍ റേഷന്‍ വിതരണത്തിന് മറ്റു വഴി തേടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗോഡൗണില്‍ നിന്ന് റേഷന്‍കടകളിലേക്ക് സ്‌റ്റോക്ക് എത്തിക്കുന്നവരാണ് സമരം നടത്തിയിരുന്നത്. 51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് വാതില്‍പ്പടി വിതരണക്കാര്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം ചെയ്യുന്നത്. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാവാതെ പിരിഞ്ഞു. ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഭാ?ഗികമായി കുടിശ്ശിക കൊടുത്തിതീര്‍ക്കാമെന്ന് അറിയിച്ചതോടെയാണ് സമരത്തില്‍ നിന്നും ഇവര്‍ പിന്‍മാറുന്നത്. എന്നാല്‍ തിങ്കളാഴ്ച്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചികാല സമരത്തിലേക്ക് നീങ്ങുന്നതോടെ റേഷന്‍ വ്യാപാര മേഖല സ്തംഭനത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തിലെ 14000ത്തിലധികം വരുന്ന റേഷന്‍ ലൈസെന്‍സികളും വില്‍പനക്കാരും 27 മുതല്‍ സമരത്തിലേക്കു നീങ്ങുന്നത്.