പണിമുടക്ക്: റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലേക്ക്

പതിനായിരത്തോളം വരുന്ന കടകളില്‍ പലതിലും റേഷന്‍ വിതരണം താളം തെറ്റി. സമരം രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിലയ്ക്കും.

author-image
Rajesh T L
New Update
ration

Ration shop strike

Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലേക്ക്. റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ലോറി ഉടമകളും കരാര്‍ തൊഴിലാളികളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. കരാറുകാര്‍ക്ക് 83 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കുടിശ്ശിക ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാറുകാര്‍. കഴിഞ്ഞ ഒരാഴ്ചയായി കരാറുകാര്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന കടകളില്‍ പലതിലും റേഷന്‍ വിതരണം താളം തെറ്റി. സമരം രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിലയ്ക്കും.

 

Ration shop