രവി ഡിസിക്ക് ഫ്രഞ്ച് ബഹുമതി

ഫ്രഞ്ച് സർക്കാരിന്റെ സിവിലിയൻ ബഹുമതി നൈറ്റ്ഒഫ് ദി ഓർഡർ ഒഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് ഡിസി ബുക്‌സ് സിഇഒ രവി ഡിസിക്കു സമ്മാനിച്ചു. കലാ സാഹിത്യ മേഖലയിലെ സംഭാവനകളെ ആദരിക്കാൻ ഫ്രഞ്ച് സർക്കാർ 1957 ൽ ആരംഭിച്ചതാണ് ഈ ബഹുമതി.

author-image
Devina
New Update
ravi dc

ന്യൂഡൽഹി: ഫ്രഞ്ച് സർക്കാരിന്റെ സിവിലിയൻ ബഹുമതി നൈറ്റ്ഒഫ് ദി ഓർഡർ ഒഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് ഡിസി ബുക്‌സ് സിഇഒ രവി ഡിസിക്കു സമ്മാനിച്ചു.

ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് അംബാസഡർ തിയറി മതോയാണ് ബഹുമതി നൽകിയത്.

കലാ സാഹിത്യ മേഖലയിലെ സംഭാവനകളെ ആദരിക്കാൻ ഫ്രഞ്ച് സർക്കാർ 1957 ൽ ആരംഭിച്ചതാണ് ഈ ബഹുമതി.