ഖത്തറിൽ എൽ.എൻ.ജി പദ്ധതിയുടെ നിർമ്മാണക്കരാർ രവിപിള്ളയുടെ കമ്പനിക്ക്

ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി പദ്ധതിയുടെ നിർമ്മാണക്കരാർ പ്രമുഖ മലയാളി വ്യവസായി ഡോ.രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ഏഷ്യാ കോൺട്രാക്‌ടേഴ്‌സ് എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലഭിച്ചു.

author-image
Devina
New Update
ravipilla

കൊച്ചി: ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി പദ്ധതിയുടെ നിർമ്മാണക്കരാർ പ്രമുഖ മലയാളി വ്യവസായി ഡോ.രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ഏഷ്യാ കോൺട്രാക്‌ടേഴ്‌സ് എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലഭിച്ചു.

1.6 കോടി ടൺ ശേഷിയുള്ള ദ്രവീകൃത പ്രകൃതിവാതക പദ്ധതിയുടെ എൻജിനിയറിങ്, സംഭരണ, നിർമ്മാണകരാറാണ് ഇവർ സ്വന്തമാക്കിയത്. ഖത്തറിലെ പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഖത്തർ എനർജിയുടേതാണ് പദ്ധതി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽ.എൻ.ജി വികസന പദ്ധതിയാണ് ഇത്. ഏഴുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 ഇതോടെ ഖത്തറിന്റെ മൊത്തം എൽ.എൻ.ജി ഉത്പാദനശേഷി 14.2 കോടി ടണ്ണായി ഉയരും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽ.എൻ.ജി ഉത്പാദകരാണ് ഖത്തർ. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാവും പദ്ധതിയെന്ന് രവി പിള്ള പറഞ്ഞു. 

ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ എൽ.എൻ.ജി പദ്ധതിയുടെ നിർമ്മാണപങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഖത്തർ എനർജിയോടും ഖത്തർ സർക്കാരിനോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.