/kalakaumudi/media/media_files/2025/06/30/new-dgp-2025-06-30-10-33-26.png)
റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്.1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്.പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്.സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി സ്ഥാനമൊഴിയുന്നത്.കേന്ദ്ര അനുമതി ലഭിച്ചാല്‍ ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്ക് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടും അങ്ങനെയെങ്കില്‍ നാളെയോ മറ്റന്നാളോ ആകും റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റെടുക്കുക.