ആര്‍.സി ഹീല്‍ : ആരോഗ്യ നേതൃപാഠവ വിദ്യാഭ്യാസത്തിന് രാജഗിരിയുടെ പുതിയ ചുവടുവയ്പ്പ്

കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂള്‍, അക്കാദമിക രംഗത്ത് ആരോഗ്യ നേതൃപാഠവവും ക്ലിനിക്കല്‍ എക്സലന്‍സും വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ പുതിയ സംരംഭമായ ' രാജഗിരി സെന്റര്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ എക്സലന്‍സ് ആന്റ് അഡ്വാന്‍സ്മെന്റ് ഇന്‍ ലീഡര്‍ഷിപ്പിന് തുടക്കം കുറിക്കുന്നു.

author-image
Shyam
Updated On
New Update
College Pano-Edit


കൊച്ചി: മാനേജുമെന്റ് വിദ്യാഭ്യാസത്തിനും നൂതന ആശയങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്ന കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂള്‍, അക്കാദമിക രംഗത്ത് ആരോഗ്യ നേതൃപാഠവവും ക്ലിനിക്കല്‍ എക്സലന്‍സും വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ പുതിയ സംരംഭമായ ' രാജഗിരി സെന്റര്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ എക്സലന്‍സ് ആന്റ് അഡ്വാന്‍സ്മെന്റ് ഇന്‍ ലീഡര്‍ഷിപ്പിന് തുടക്കം കുറിക്കുന്നു.

ആരോഗ്യ-ക്ലിനിക്കല്‍ രംഗത്തെ വിദഗ്ധര്‍ക്ക് തങ്ങളുടെ നേതൃത്വപാഠവം വികസിപ്പിക്കുക, മനേജ്മെന്റ് അവബോധം വളര്‍ത്തുക, സിസ്റ്റം ട്രാന്‍സ്ഫര്‍മേഷന്‍ കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നിവയ്ക്കുള്ള വേദി ആയിരിക്കും ആര്‍.സി-ഹീല്‍. പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ആരോഗ്യ മേഖലയില്‍ ക്ലിനിക്കല്‍ പ്രാവിണ്യത്തിനും ആരോഗ്യ രംഗത്തെ നേതൃപാഠവത്തിനും ഇടയിലുള്ള അന്തരം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന രാജഗിരിയുടെ ദീര്‍ഘദര്‍ശനവും പ്രതിബന്ധതയുമാണ് ഈ പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലുടെ വ്യക്തമാകുന്നത്.


ആര്‍.സി -ഹീല്‍ പ്രധാനമായും രണ്ട് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആദ്യ മേഖലയായ ലേണിങ് ആന്റ് ട്രെയ്‌നിങ് വിങ്, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്ക് തങ്ങളുടെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രണ്ടാമത്തെ മേഖലയായ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടന്‍സി വിങ്, ഡാറ്റകളില്‍ അധിഷ്ഠിതമായ ഗവേഷണം, പോളിസി തന്ത്രങ്ങള്‍, വ്യവസായ സഹകരണങ്ങള്‍ എന്നിവയില്‍ ഊന്നി ആരോഗ്യ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്നു.

പ്രധാന പ്രോഗ്രാം - എംഡിപി - ആര്‍എക്‌സ്

ആര്‍.സി - ഹീലില്‍ നിന്നുള്ള ആദ്യത്തെ പ്രധാന പാഠ്യപദ്ധതി മെഡിക്കല്‍ പ്രൊഫഷണല്‍സ് മാനേജ്‌മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം (MDP-Rx) ആണ്. 8 മാസം ദൈര്‍ഘ്യമുള്ള ഹൈബ്രിഡ് രീതിയിലുള്ള ഈ പി.ജി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

പ്രോഗ്രാമിന്റെ സവിശേഷതകള്‍:

1. പ്രമുഖ ഫാക്കല്‍റ്റികളും ആരോഗ്യ വിദഗ്ധരും നടത്തുന്ന 100 അധികം മണിക്കൂറുകള്‍ നീണ്ട ലൈവ് സെഷനുകള്‍

2. രാജഗിരി ബിസിനസ് സ്‌കൂള്‍, രാജഗിരി ആശുപത്രി ക്യാമ്പസുകളില്‍ ഇന്‍-ക്യാമ്പസ് ഇമേഴ്ഷന്‍

3. റിയല്‍ വേള്‍ഡ് കേസ് സ്റ്റഡികള്‍, ഇന്‍ഡസ്ട്രി ഇന്ററാക്ഷനുകള്‍, പിയര്‍ നെറ്റ്വര്‍ക്കിങ്

4. സ്ട്രാറ്റജി, ഫിനാന്‍സ്, ക്വാളിറ്റി, ലീഡര്‍ഷിപ്പ്, ഹ്യൂമന്‍ റിസോഴ്‌സ്,  മാര്‍ക്കറ്റിങ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ബിസിനസ് ഇന്റലിജന്‍സ് എന്നീ വിഷയങ്ങളില്‍ മൊഡ്യൂളുകള്‍

5. അന്താരാഷ്ട്ര അംഗീകൃത ബിസിനസ് സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്





സ്ട്രാറ്റജിക് ഇംപാക്റ്റ്

ആര്‍.സി-ഹീലും, എംഡിപി-ആര്‍എക്‌സും ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക്  നേതൃത്വസ്ഥാനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഘടനാപരമായ മാര്‍ഗ്ഗരേഖ ഒരുക്കുന്നു. ആശുപത്രികള്‍ക്ക് ആന്തരിക നേതൃത്വ ശൃംഖലകള്‍ വികസിപ്പിക്കാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം, ആരോഗ്യ ഗവേഷണത്തിനും പോളിസി സംവാദങ്ങള്‍ക്കുമുള്ള വേദിയായും പ്രവര്‍ത്തിക്കുന്നു.


ആര്‍.സി-ഹീലിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ആരോഗ്യ വിദഗ്ധര്‍, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍മാര്‍, അക്കാദമിക് നേതാക്കള്‍, വ്യവസായ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കാളിത്തം അറിയിക്കുന്നു.



എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.സി.എസ്.എസ് അസോസിയേറ്റ് ഡയറക്ടറും ആര്‍.സി-ഹീല്‍ പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിനോയ് ജോസഫ്, ആര്‍.ബി.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, ബിയോണ്ട് മൈ കോച്ചിങ് സി.ഇ.ഒ ഡോ. നിതിന്‍ സെബാസ്റ്റിയന്‍, ആര്‍.സി - ഹീല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. സിനിമോള്‍ കെ.ആര്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9869623198 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഇമെയില്‍: mdprx@rajagiri.edu

busieness rajagiri college kakkanad