തിരുവനന്തപുരം: 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കുന്ന വായനാ വസന്തം വീട്ടിലേക്കൊരു പുസ്തകം ബുധനാഴ്ച തുടങ്ങുന്നു. മലയാളിയുടെ വായനാ സംസ്‌കാരം സമ്പന്നമാക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലാണ് തിരഞ്ഞെടുക്കപ്പെട്ട മൂവായിരം വായനശാലകളില്‍ ഇതു നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്തുലക്ഷം വീടുകളിലാണ് ലൈബ്രേറിയന്മാര്‍ പുസ്തകമെത്തിക്കുക.ഓരോ ആഴ്ചയിലും വീടുകള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് കൈമാറും. ഗ്രന്ഥശാലകളിലേക്കു പോകാതെതന്നെ ഒരു തുടര്‍വായനാശൈലി രൂപപ്പെടുത്തിയെടുക്കും.
വായനാവസന്തം ബുധനാഴ്ച മൂന്നിന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. സംസ്ഥാന നാടകോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയും മികച്ച വായനക്കാരിയും എഴുത്തുകാരിയുമായ സിനാഷ, സംസ്ഥാനവായനോത്സവ വിജയികള്‍ എന്നിവര്‍ക്കുള്ള ആദരം വി.കെ.പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.