/kalakaumudi/media/media_files/2025/05/20/u7kt289YPiVQ5SMsiY0S.jpg)
കൊച്ചി: ഹൈക്കോടതി സെൻട്രൽ സ്റ്റാൻഡിംഗ് കൗൺസിലിലേയ്‌ക്ക് നിയമത്തിനായ ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്തിന് എറണാകുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന ജില്ലാ അദ്ധ്യക്ഷ ബീന നന്ദകുമാർ, അഡ്വ.ജെ. അശോകൻ, ജില്ലാ സെക്രട്ടറിമാരായ സി.കെ. ദിലീപ്, ഷാജി ഇരുമ്പനം, ഉമേഷ് ഉല്ലാസ് പ്രസാദ്, മാധവൻ, വിജയൻ കണ്ണേമ്പിളളി, മനോജ് മാടവന, അനി തുരത്തിൽ, കെ.ജി. ബിജു, നിഷ ബിജു എന്നിവർ പങ്കെടുത്തു.