/kalakaumudi/media/media_files/2025/10/06/cp-2025-10-06-23-34-45.jpg)
കൊച്ചി : സി.പി.എം ഉൾപ്പെടെ വിവിധ രാഷ്രീയ പാർട്ടികളിൽ നിന്ന് സി.പി.ഐയിൽ ചേർന്നവർക്ക് പറവൂരിൽ സ്വീകരണം നൽകി. ഒരാഴ്ച്ച മുമ്പ് ഇതേ വേദിയിലായിരുന്നു സി.പി.ഐയിൽ നിന്ന് അടക്കം സി.പി.എമ്മിൽ എത്തിയവർക്ക് സ്വീകരണമെരുക്കിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു.
കാഥികനും സംവിധായകനുമായ വിനോദ് കൈതാരം, സി.പി.എം ടൗൺ മുൻ സെക്രട്ടറി എസ്. രാമകൃഷ്ണൻ, ലൈബ്രറി പ്രവർത്തകനായ എസ്. മണികണ്ഠൻ, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എൻ.എ. ബാബു, ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് സെക്രട്ടറി പി.എം. സരിൻ, ലോയേഴ്സ് കോൺഗ്രസ് മുൻ യൂണിറ്റ് പ്രസിഡന്റ് അഡ്വ. പ്രിയ സാജു, സി.ഐ.ടി.യു നേതാവ് സി.ആർ. ബാബു, സി.പി.എം ടൗൺ മുൻ ബ്രാഞ്ച് സെക്രട്ടറി സ്റ്റാലി ജോൺ, ബി.എം.എസ് മന്നം യൂണിറ്റ് സെക്രട്ടറി മണികുട്ടൻ, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സോമശേഖരൻ, സി.ഐ.ടി.യു മുൻ ഏരിയ സെക്രട്ടറി കെ.സി .രാജീവ് തുടങ്ങി അമ്പതിലധികം പേരെ ജില്ലാ സെക്രട്ടറി അരുണിന്റെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി പാർട്ടിയിലേക്ക് ആനയിച്ചു. എക്സിക്യൂട്ടീവ് അംഗം കെ.എം. ദിനകരൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ബി. അറുമുഖൻ, പി.എൻ. സന്തോഷ്, എസ്. ശ്രീകുമാരി, മണ്ഡലം സെക്രട്ടറി എ.എം. ഇസ്മയിൽ, എം.ആർ. ശോഭനൻ തുടങ്ങിയവർ പങ്കെടുത്തു.