/kalakaumudi/media/media_files/2025/12/24/zomato-2025-12-24-14-23-04.jpg)
തിരുവനന്തപുരം: അശ്രദ്ധമായും അമിതവേഗത്തിലുമുള്ള ഡ്രൈവിങ്അപടത്തിനു കാരണമാകുന്നുവെന്നും റോഡ് സുരക്ഷയ്ക്കു പ്രാധാന്യം നൽകാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ ഭക്ഷണവിതരണ കമ്പനികൾക്കു ഗതാഗതകമ്മിഷണർ നോട്ടിസ് നൽകി.
15 ദിവസത്തിനകം നടപടിയെടുത്ത് അറിയിക്കാനാണ് നോട്ടീസ് നൽകിയത്.
ഓൺലൈൻ കമ്പനികളിലെ ജീവനക്കാർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സാധനം എത്തിക്കുന്നതിന് ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ അമിതവേഗത്തിൽ ഇരുചക്രവാഹനം ഓടിക്കുന്നതായി ഗതാഗത കമ്മിഷണറുടെ നോട്ടിസിലുണ്ട്.
വിപണിയിലെ മത്സരം കൂടിയതിനാൽ സാധനമെത്തിക്കാൻ ഇവർക്ക് യാഥാർത്ഥ്യബോധമില്ലാത്ത സമയപരിധിയാണ് കമ്പനികൾ നിശ്ചയിക്കുന്നത്.
ഇത് റോഡ് സുരക്ഷയ്ക്കു ഭീഷണിയാണെന്നും നോട്ടിസിൽ വിശദീകരിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
