/kalakaumudi/media/media_files/2025/11/24/ration-card-2025-11-24-14-16-41.jpg)
തിരുവനന്തപുരം: റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കാനോ നിലവിലുള്ളവരെ നീക്കാനോ ഓൺലൈനായി അപേക്ഷിക്കുമ്പോൾ കാർഡുടമയുടെ സമ്മതത്തിനു ഫോണിലൂടെ ഒറ്റത്തവണ പാസ്‌വേഡ്(ഒടിപി) നിർബന്ധമാക്കും.
നിലവിൽ അപേക്ഷ സമർപ്പിക്കുമ്പോഴും അംഗീകാരം നൽകുമ്പോഴും കാർഡുടമയുടെ ഫോണിലേക്ക് എസ്എംഎസ് മാത്രമാണു ലഭിക്കുന്നത്.
സമ്മതത്തിനായി ഒടിപി ആവശ്യമില്ലാത്തതിനാലാണ് നൂറ്റിയൻപതോളം വ്യാജമുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമ്മിച്ചുള്ള തട്ടിപ്പ് തിരുവനന്തപുരത്തു നടന്നതെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം.
സംസ്ഥാന ഭക്ഷ്യപൊതുവിതരണവകുപ്പ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിനും റേഷൻ കാർഡുകളുടെ ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇപോസ്) സംവിധാനം പരിപാലിക്കുന്ന നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിനും (എൻഐസി) ശുപാർശ സമർപ്പിച്ചു.
വ്യാജ കാർഡുകൾ നിർമ്മിച്ചത് ഭക്ഷ്യവകുപ്പിന്റെ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ (ആർസിഎംഎസ്)സൗത്ത് സിറ്റി റേഷനിങ് ഓഫീസിലെ ക്‌ളാർക്കിന്റെയും റേഷനിങ് ഇൻസ്‌പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയാണെന്നു വഞ്ചിയൂർ പൊലീസ് കണ്ടെത്തിയിരുന്നു.
മെയ് മുതൽ നടന്ന തട്ടിപ്പ് വകുപ്പ് അറിഞ്ഞത് സെപ്റ്റംബർ പകുതിയോടെയും പരാതി നൽകിയത് ഒക്‌ടോബർ 21 നും ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
