രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനിന്റെ അഭ്യാസപ്രകടനം,ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആർ ആനന്ദിന്റെ ലൈസൻസ് ആർ.ടി.ഒ. ടി.എം  ജെർസൺ സസ്പെൻഡ് ചെയ്തു

author-image
Shyam Kopparambil
New Update
W

മോട്ടോർ വാഹന വകുപ്പ് പിടികൂടിയ റിക്കവറി വാൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എ അസീം,എ.എം.വി പി.ശ്രീജിത്ത് എന്നിവർ പരിശോധിക്കുന്നു.

തൃക്കാക്കര: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആർ ആനന്ദിന്റെ ലൈസൻസ് ആർ.ടി.ഒ. ടി.എം  ജെർസൺ സസ്പെൻഡ് ചെയ്തു.തിങ്കളാഴ്ച രാത്രി ഒന്പതു മണിയോടെയായിരുന്നു സംഭവം.
വൈറ്റില ഭാഗത്ത് നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് മുന്നിലായിരുന്നു റിക്കവറി വാൻ ഡ്രൈവറുടെ അഭ്യാസപ്രകടനം.വൈറ്റില ചെറിയ പാലത്തിന് സമീപം മുതൽ  പാലാരിവട്ടം പാലം വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് റിക്കവറി വാൻ ഡ്രൈവർ ആംബുലൻസിന്
മാർഗ്ഗ തടസ്സം ഉണ്ടാക്കിയത്.സൈറണും,ഹോണും മുഴക്കിയിട്ടും  ആംബുലൻസിന് മുന്നിൽ നിന്നും യുവാവ് വാഹനം മാറ്റാൻ കൂട്ടാക്കിയില്ല.ഒടുവിൽ പാലാരിവട്ടം പാലത്തിന് സമീപം  ഇരുചക്ര യാത്രക്കാർ റിക്കവറി വാൻ തടഞ്ഞുനിർത്തിയതോടെയാണ് ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുങ്ങിയത്.സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം എറണാകുളംആർ.ടി.ഓ ടി.എം. ജെർസന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എ അസീം, എ.എം.ഐ വി പി.ശ്രീജിത്ത്  എന്നിവരുടെ നേതൃത്വത്തിൽ വാഹനം പിടികൂടി. ഡ്രൈവറെ ആർ.ടി.ഒ.ക്ക് മുന്നിലെത്തിക്കുകയായിരുന്നു.വിവിധ കുറ്റങ്ങൾക്കുൾപ്പടെ  
6250 രൂപ പിഴ ഈടാക്കി.റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്ന് റിക്കവറി വാനിന്റെ ഡ്രൈവർക്ക് നിർദേശം നൽകി. 

mvd RTO ambulance kakkanad rtoernakulam kakkanad news