റിക്രൂട്ട്‌മെന്റ് സാധ്യതകൾ; ഡെൻമാർക്ക് പ്രതിനിധിസംഘം നോർക്ക സന്ദർശിച്ചു

കെയർ ഹോം സർവ്വീസ് മേഖലയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ്, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, സ്‌കിൽ പാർട്ണർഷിപ്പ് എന്നിവ ചർച്ച ചെയ്തു. ഭാഷാ പരിശീലനങ്ങൾക്കും പ്രത്യേക സംവിധാനമൊരുക്കുന്നത് പരിഗണിക്കാമെന്ന് സംഘം അറിയിച്ചു.

author-image
Prana
New Update
NORKA

NORKA Photograph: (NORKA)

കേരളത്തിൽ നിന്നും ആരോഗ്യപ്രവർത്തകരെയുൾപ്പെടെ റിക്രൂട്ട്‌ചെയ്യുന്നതിനുളള സാധ്യതകൾ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെൻമാർക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (എസ്.എസ്.സി) കൗൺസിലർ  എമിൽ സ്റ്റോവറിങ് ലൗറിറ്റ്‌സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോർക്ക സെന്റർ സന്ദർശിച്ചു. രാവിലെ നോർക്ക സെന്ററിലെത്തിയ സംഘം നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിറിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി.  കെയർ ഹോം സർവ്വീസ് മേഖലയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ്സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാംസ്‌കിൽ പാർട്ണർഷിപ്പ് എന്നിവ ചർച്ച ചെയ്തു. ഡാനിഷും ഭാഷാഭേദമായ ഫ്‌ലമിഷ്  ഭാഷാ പരിശീലനങ്ങൾക്കും പ്രത്യേക സംവിധാനമൊരുക്കുന്നത് പരിഗണിക്കാമെന്ന് സംഘം അറിയിച്ചു. ഇതിനോടൊപ്പം ജർമ്മൻ റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ മാതൃകയിൽ ഗവൺമെന്റ് തലത്തിലുളള റിക്രൂട്ട്‌മെന്റാണ് ഉചിതമാവുകയെന്ന് അജിത് കോളശ്ശേരിയും ചർച്ചയിൽ അറിയിച്ചു. ഡാനിഷ് വിദേശകാര്യ മന്ത്രാലയം സീനിയർ അഡൈ്വസർ എസ്‌പെൻ ക്രോഗ്ഉന്നതവിദ്യാഭ്യാസംശാസ്ത്രം മന്ത്രാലയത്തിലെ സീനിയർ അഡൈ്വസർ ആസ്ട്രിഡ് ഫോഗ് ഹാർബോവിദ്യാഭ്യാസ ശിശു വികസന മന്ത്രാലയത്തിനു കീഴിലെ കെയർ,ഹെൽത്ത് വൊക്കേഷണൻ ട്രെയിനിങ് നൽകുന്ന  സ്വയംഭരണ സ്ഥാപന  പ്രതിനിധികളായ ഹെല്ലെ സ്ലോത്ത്കിം സ്ലോത്ത്സീനിയർ സിറ്റിസൺസ് മന്ത്രാലയത്തിൽ നിന്നും ജെൻസ് ഉൽറിക് സോർബ്രെയ് കാർ്‌ലെഡാനിഷ് ഏജൻസി ഫോർ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ ചീഫ് അഡൈ്വസർ ജോൺ ജോൺ ഫ്രെഡറിക്സൺഹെർലേവ് ജെന്റോഫ്‌റ്റെ ഹോസ്പിറ്റൽ പ്രതിനിധികളായ ഹെലീനെ ബ്ലിഡൽ ഡോസിങ്ഷാർലോട്ട് ആകർസ്‌ട്രോം പോൾസൺഡാനിഷ് ഏജൻസി ഓഫ് എഡ്യുക്കേഷൻ ആൻഡ് ക്വാളിറ്റിയിൽ നിന്നും  ക്രിസ്റ്റ്യാൻ വെസ്റ്റർഗാഡ്‌സ് സ്ലോത്ത്,  ലോക്കൽ ഗവർമെന്റ് ഡെൻമാർക്ക് സീനിയർ അഡൈ്വസർ ട്രൈൻ ബോൾവിൻനോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡെൻമാർക്ക് സംഘം തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജും സന്ദർശിച്ചു.

norka roots