കോഴിക്കോട് : കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും നാശഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കാസര്‍കോട് ,കണ്ണൂര്‍ ജില്ലകളില്‍ നിരവധി വീടുകളില്‍ വെളളം കയറിയിട്ടുണ്ട്.ട്രെയിന്‍ - റോഡ് ഗതാഗതങ്ങള്‍ പലിടത്തും തടസ്സപ്പെട്ടിട്ടുണ്ട്.പലയിടത്തും മരങ്ങള്‍ ഒടിഞ്ഞു വീഴുകയും വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.കൂത്താട്ടുകുളത്ത് മരം മറിഞ്ഞ് വീണ് വയോധിക മരിച്ചു.ജനശദാബ്ദി ഉള്‍പ്പടെയുളള നിരവധി ട്രെയിനുകള്‍ വൈകി ഓടുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സബന്ധനത്തിനുപോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു രണ്ട് പേരെ കാണാതായി.ഇനിയും ബോട്ടുകള്‍ തിരിച്ചെത്താനുണ്ട്.
പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും തിരുവനന്തപുരം ,കൊല്ലം , പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മലവെളളപ്പാച്ചില്‍,ഉരുള്‍പൊട്ടല്‍,മിന്നല്‍ പ്രളയം എന്നിവയ്ക്കുളള സാധ്യത കണക്കിലെടുത്ത് കാലാവാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.