/kalakaumudi/media/media_files/2025/01/13/jgMhISQikZNj2iGssNIB.jpg)
തൃക്കാക്കര: അധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്ത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ചുള്ള മേഖലാ തല വാഹന പ്രചരണ ജാഥകൾക്ക് തുടക്കമായി.ഇന്നലെ കാക്കനാട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ജാഥാ ക്യാപ്റ്റൻമാർക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സമരസമിതി കൺവീനർ സി.എ. അനീഷ് അധ്യക്ഷത വഹിച്ചു.ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.എ രാജീവ്, എസ്.കെ.എം ബഷീർ,ജില്ലാ സെക്രട്ടറി ഹുസൈൻ പുതുവന,ജില്ലാ പ്രസിഡൻ്റ് എം .എ അനൂപ് ടി.എസ് സതീഷ് കുമാർ, കെ.കെ ശ്രീജേഷ് എന്നിവർ സംസാരിച്ചു.പടിഞ്ഞാറൻ മേഖലാ ജാഥ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി യേറ്റംഗം ബിന്ദു രാജൻ, മധ്യമേഖല ജാഥ ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റംഗം എസ് .പി സുമോദ് ,കിഴക്കൻ മേഖല ജാഥ കെ.ജി.ഓ എഫ് സംസ്ഥാന സെക്രട്ടറി പി. വിജയകുമാർ എന്നിവരാണ് ജാഥക്യാപ്റ്റൻമാർ.