/kalakaumudi/media/media_files/2025/07/10/registrar-ku-2025-07-10-11-34-19.png)
തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തി.വിസിയുടെ വിലക്ക് മറികടന്നാണ് ഡോ.അനില്‍ കുമാര്‍ സര്‍വ്വകലാശാലയില്‍ എത്തിയത്.ഡോ.അനില്‍ കുമാര്‍ എത്തിയാല്‍ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിസി നിര്‍ദേശം നല്‍കിയിരുന്നു എന്നാല്‍ അത് മറികടന്നാണ് അദ്ദേഹം ഓഫീസിലേക്ക് പ്രവേശിച്ചിരിക്കുന്നത്.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലേ താന്‍ മുന്നോട്ടുപോകൂ എന്നും അനില്‍ കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.രജിസ്ട്രാര്‍ സസ്പെന്‍ഷനിലാണെന്നും ഓഫീസില്‍ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും പറഞ്ഞ് താത്കാലിക വിസി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്, തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്പെന്‍ഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പദവിയില്‍ തുടരാന്‍ നിയമപരമായി തടസ്സമില്ലെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് അദ്ദേഹം തന്റെ ഓഫീസിലേക്കെത്തിയത്.