കിണർജലം ടാങ്കറുകളിൽ വിതരണം ചെയ്യാൻ റജിസ്‌ട്രേഷനും എൻഒസിയും നിർബന്ധമാക്കി

കിണറിൽ നിന്നോ കുഴൽകിണറിൽ നിന്നോ ജലമെടുത്ത്ടാങ്കറുകളിൽ വിതരണം ചെയ്യാൻ റജിസ്‌ട്രേഷനും എൻഒസിയും നിർബന്ധമാക്കി. നിയമം ലംഘിച്ചാൽ 5 ലക്ഷം രൂപയാണ് പിഴ.

author-image
Devina
New Update
kinarjalam

പാലക്കാട്: കിണറിൽ നിന്നോ കുഴൽകിണറിൽ നിന്നോ ജലമെടുത്ത്ടാങ്കറുകളിൽ വിതരണം ചെയ്യാൻ റജിസ്‌ട്രേഷനും എൻഒസിയും നിർബന്ധമാക്കി. നിയമം ലംഘിച്ചാൽ 5 ലക്ഷം രൂപയാണ് പിഴ.

കിണറിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കരാർ രേഖ, സ്ഥലത്തിന്റെ ലൊക്കേഷൻ സ്‌കെച്ച്, തദ്ദേശ സ്ഥാപനഅനുമതി ഗുണനിലവാരം തെളിയിക്കുന്ന അക്രഡിറ്റഡ് ലാബിന്റെ റിപ്പോർട്ട് എന്നിവ വിതരണ ഏജൻസി നൽകണം.

നിശ്ചിത അളവ് ജലമെടുത്താൻ സ്രോതസ്‌സിനു ശേഷിയുണ്ടെന്നു ഹൈഡ്രോജിസ്റ്റ് ഉറപ്പുവരുത്തണം. ഒരു സ്രോതസ്‌സിൽ നിന്നു ദിവസം 10,000 ലീറ്റർ ജലമെടുക്കാം.

കൂടുതൽ വേണമെങ്കിൽ ജില്ലാ നിരീക്ഷണ സമിതിയുടെ അനുമതി നിർബന്ധമാണ്. ജലത്തിന്റെ അളവ് അറിയാൻ ഏജൻസികൾ കിണറുകളിൽ ഡിജിറ്റൽ ഫ്ളോ മീറ്റർ സ്ഥാപിക്കണം.

അളവ് കൂടിയാൽ പിഴ 2 ലക്ഷം അടയ്ക്കണം. മലിനജല വിതരണം തെളിഞ്ഞാൽ 2 ലക്ഷം  അളവു റജിസ്റ്റർ സൂക്ഷിച്ചില്ലെങ്കിൽ 50,000 രൂപ എന്നിങ്ങനെയാണ് മറ്റു പിഴകൾ.

റജിസ്റ്റർ നിശ്ചിത സമയങ്ങളിൽ വകുപ്പിന്റെ പരിശോധനയ്ക്ക് നൽകണം.