/kalakaumudi/media/media_files/2026/01/18/ayush-kalakaumudi-2026-01-18-21-52-45.jpg)
തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് വിഭാഗങ്ങളിലേക്കുള്ള ബിരുദ പ്രവേശനത്തിന് കുറഞ്ഞ മാര്‍ക്കില്‍ ഇളവുവരുത്തിയ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നു. ബിരുദ പ്രവേശനത്തിന് കുറഞ്ഞത് 50% മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇനി യോഗ്യതാ പരീക്ഷ ജയിച്ചവര്‍ക്കെല്ലാം, മാര്‍ക്കിന്റെ മാനദണ്ഡമില്ലാതെ ആയുഷ് വിഭാഗങ്ങളിലെ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നല്‍കാം. മതിയായ നിലവാരമില്ലാത്ത ചികിത്സകരെ സൃഷ്ടിക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ എന്നാണ് വിമര്‍ശനം.
കേരളത്തില്‍ ആയുര്‍വേദ ഹോമിയോ സിദ്ധ യുനാനി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ മികച്ച ചികിത്സകരാണ്. പുതിയ പരിഷ്‌കാരം ചികിത്സാ സമ്പ്രദായങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ ഉയര്‍ത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ചികിത്സകരുടെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യതയ്ക്ക് പിന്നില്‍ ശാസ്ത്രീയ പഠനവും കോഴ്‌സുകളില്‍ ചേരുന്നതിനുള്ള മാനദണ്ഡങ്ങളുമാണ്. പുതിയ പരിഷ്‌കാരം ഇതിനെയെല്ലാം തകിടം മറിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
