കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് മോചനം ; ദേശീയ മധ്യസ്ഥതാ യജ്ഞം വിജയകരമായി മുന്നേറുന്നു ₈

വാണിജ്യ തർക്കം, വസ്തു സംബന്ധ കേസുകൾ, വസ്തു ഒഴിപ്പിക്കൽ, വസ്തു ഏറ്റെടുക്കൽ , ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ കേസുകൾ കോടതിക്ക് പുറത്ത് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഊന്നൽ നൽകുന്നത്.

author-image
Shibu koottumvaathukkal
New Update
image_search_1751339009478

തിരുവനന്തപുരം : രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച 'Mediation - For the Nation' എന്നപേരിൽ 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ 

കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹീക പീഡന കേസുകൾ, മദ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ, വസ്തു ഏറ്റെടുക്കൽ കേസുകൾ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ കേസുകൾ കോടതിക്ക് പുറത്ത് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഊന്നൽ നൽകുന്നത്. 

സൗജന്യമായി ലഭിക്കുന്ന മധ്യസ്ഥതയും, കോടതി ഫീസ് തിരികെ ലഭിക്കുമെന്നതും മധ്യസ്ഥതയുടെ പ്രധാന സവിശേഷതകളാണ്. കക്ഷികൾക്ക് ഓൺലൈൻ മധ്യസ്ഥതാ സൗകര്യവും ലഭ്യമാണ്. കേരളത്തിൽ 700-ലധികം പരിശീലനം ലഭിച്ച അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരുമാണ് മധ്യസ്ഥതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

കേരള ഹൈക്കോടതിയിലെയും ജില്ലാ, സബ് ഡിവിഷൻ തലങ്ങളിലെയും എ ഡി ആർ സെന്ററുകൾ ഈ യജ്ഞത്തിന് പ്രവർത്തനപരമായ പിന്തുണ നൽകുന്നു. കെ എസ് എം സി സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 78 എ ഡി ആർ സെന്ററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

 

 

court civil fraud case