സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ

അച്ചടക്കലംഘനം എന്ന വിശദീകരണമാണ് ഇതിന് നിര്‍മാതാക്കളുടെ സംഘടന നല്‍കിയത്. രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നായിരുന്നു പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്.

author-image
Shyam Kopparambil
New Update
a

സാന്ദ്ര തോമസ്

കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതി സ്‌റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം.

സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറഞ്ഞിരുന്നു.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതി സ്‌റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം.

സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറഞ്ഞിരുന്നു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസിനെ പുറത്താക്കിയത്.

അച്ചടക്കലംഘനം എന്ന വിശദീകരണമാണ് ഇതിന് നിര്‍മാതാക്കളുടെ സംഘടന നല്‍കിയത്. രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നായിരുന്നു പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്.

sandra thomas amma association malayalam cinema