കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു

ഇയാൾ മുൻപും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിലരുന്നുവെന്നും ജയിൽ അധികൃതർ പറഞ്ഞു.

author-image
Devina
New Update
kannur jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യ ചെയ്തു .

വയനാട് കേണിച്ചിറ സ്വദേശി ജിൻസൺ ആണ് ജീവനൊടുക്കിയത് .

കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

 ചോരവാർന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്.

രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിലരുന്നുവെന്നും ജയിൽ അധികൃതർ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 14നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജിൻസൺ പ്രതിയാകുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തൂങ്ങിമരിക്കാൻ ശ്രമിക്കവെ കയറുപൊട്ടി വീഴുകയായിരുന്നു.

 തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇയാൾ മുൻപും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

 കൗൺസിലിങ് അടക്കം നൽകിയിരുന്നവെന്നും അധികൃതർ പറഞ്ഞു