/kalakaumudi/media/media_files/2025/09/14/charanam-2025-09-14-17-51-00.jpg)
തൃക്കാക്കര : കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന ചോറ്റാനിക്കര സ്വദേശി രാജേഷിനെയാണ് (49) മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ജയിലിലെ എ ബ്ലോക്കിലെ സെല്ലിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.അനധികൃത മദ്യ വില്പന നടത്തിയതിന് എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു രാജേഷ്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.