/kalakaumudi/media/media_files/2025/09/29/whatsapp-im-2025-09-29-20-40-44.jpeg)
തൃക്കാക്കര: രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ടകള്‍ തുളച്ചുകയറുമെന്ന് പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെ സി.പി.എം സംരക്ഷിക്കുന്നതായി കാലടി സർവകലശാല വൈസ് ചാൻസലർ എം സി ദിലീപ് കുമാർ ആരോപിച്ചു,
കാക്കനാട് ജംഗ്ഷനിൽ നിന്നും എൻ ജി ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷനിലേക്ക് തൃക്കാക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്സംസാരിക്കുകയായിരുന്നുഅദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പി കെ അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി സേവിയർ തായങ്കരി,ഡി.സി.സി അംഗം കെ.എം ഉമ്മർ, മണ്ഡലം പ്രസിഡന്റമാരായ അജിത തങ്കപ്പൻ, ടി.ടി ബാബു, സി.സി വിജു, എം. എസ് അനിൽ കുമാർ, എം .എം ഹാരിസ്, അനിൽ പാലത്തിങ്കൽ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഹസീന ഉമ്മർ,ബ്ലോക്ക് ഭാരവാഹികളായ കെ എം ഷംസു, ടി എം അബ്ദുൽ കരീം ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സതീശൻ തുതീയൂർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളി തുടങ്ങിയവർ പ്രസംഗിച്ചു