വാടക കുടിശ്ശിക 1.70 കോടി: തൃക്കാക്കര നഗരസഭ 9 കടമുറികൾ അടച്ചുപൂട്ടി

തൃക്കാക്കര നഗരസഭാ കെട്ടിടങ്ങളിലെ വാടക കുടിശ്ശിക വരുത്തിയ   9 കടമുറികൾ അടച്ചുപൂട്ടി.കാക്കനാട് ഫിഷ് മാർക്കറ്റ്,എൻ.ജി.ഓ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ നഗരസഭ ഷോപ്പിംഗ് എന്നിവിടങ്ങളിലെ കടമുറികളാണ് അടച്ചുപൂട്ടി സീൽ ചെയ്തത്

author-image
Shyam Kopparambil
New Update
SD

 

 

തൃക്കാക്കര: തൃക്കാക്കര നഗരസഭാ കെട്ടിടങ്ങളിലെ വാടക കുടിശ്ശിക വരുത്തിയ   9 കടമുറികൾ അടച്ചുപൂട്ടി.കാക്കനാട് ഫിഷ് മാർക്കറ്റ്,എൻ.ജി.ഓ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ നഗരസഭ ഷോപ്പിംഗ് എന്നിവിടങ്ങളിലെ കടമുറികളാണ് മുനിസിപ്പൽ സെക്രട്ടറി ടി.കെ സന്തോഷിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി സീൽ ചെയ്തത്.കടകളിൽ നഗരസഭ നോട്ടീസ് പതിച്ചു.കുടിശ്ശികയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടും മറുപടിയോ വാടകയോ നൽകാത്തതിനെ തുടർന്നാണ് നഗരസഭയുടെ നടപടി. മുസ്ലിം ലീഗ് മണ്ഡലം നേതാവ് കെ.കെ അക്ബറിന്റെ കടമുറിയും അടച്ചുപൂട്ടിയതിൽ ഉൾപ്പെടും.അദ്ദേഹം 13 ലക്ഷം രൂപയാണ് നഗരസഭയിൽ വാടക കുടിശ്ശികയായി അടക്കാനുള്ളത്.
കാക്കനാട് ഫിഷ് മാർക്കറ്റിലെ നാല് കടമുറികൾ നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്തു. നാല് കടമുറികളിൽ നിന്നായി 4,13,689 രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്.എൻ.ജി.ഒ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ  നാല് കടമുറികൾ നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്തു. നാല് കടമുറികളിൽ നിന്നായി 29,19,515 രൂപ  രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്.കാക്കനാട് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ല ക്സിലെ രണ്ടു കടമുറികളാണ് റവന്യൂ വിഭാഗം പൂട്ടി സീൽ ചെയ്തത്. 1,54,932 രൂപ കുടിശ്ശിക വരുത്തിയത്. നഗരസഭ വിവിധ ഇടങ്ങളിലായി വാടക കൊടുത്തിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സുകളിൽ 18 ഓളം കടകളിൽ നിന്ന് 1.70 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളത്.
മൂന്നുമാസം കുടിശ്ശിക വരുത്തുന്ന കടകൾക്ക് നോട്ടീസ് അയച്ചു അടച്ചുപൂട്ടാനാണ് റവന്യൂ വിഭാഗത്തിൻറെ തീരുമാനം.

Thrikkakara kakkanad THRIKKAKARA MUNICIPALITY kakkanad news