/kalakaumudi/media/media_files/2025/12/08/election-keralaa-2025-12-08-13-18-30.jpg)
വിഴിഞ്ഞം: കോവളം-തിരുവല്ലം വിഴിഞ്ഞം മേഖലകളിൽ 13 ബൂത്തുകൾ പ്രശ്‌ന ബാധിത ബൂത്തുകളെന്നു റിപ്പോർട്ട്.
വിഴിഞ്ഞത്ത് മുല്ലൂർ, വിഴിഞ്ഞം അടിമലത്തുറ, കോട്ടുകാൽ എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളാണ് പ്രശ്‌നബാധിതമെന്നു കണ്ടെത്തിയിട്ടുള്ളതെന്നു പൊലീസ് അറിയിച്ചു.
കോവളത്ത് ഹാർബർ, വെള്ളാർ, അംബേദ്ക്കർ ഗ്രാമം വാർഡുകളുമാണ് പ്രശ്‌നബാധിതമായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
തിരുവല്ലത്ത് പാച്ചല്ലൂർ എൽപിഎസ് ഉൾപ്പെടെ സ്‌കൂളുകൾ കയർ സൊസൈറ്റി അടക്കം 5 ബൂത്തുകളാണ് പ്രശ്‌നബാധിതമായതെന്നു റിപ്പോർട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവിടങ്ങളിൽ അധിക പോലീസ് സേനാ വിന്യാസം നടത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
