/kalakaumudi/media/media_files/2026/01/26/rp3-2026-01-26-13-51-42.jpg)
തിരുവനന്തപുരം: കേരളത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വിപുലമായി നടന്നു. തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ വിഭാഗങ്ങള്‍ അണിനിരന്ന പരേഡ് അദ്ദേഹം പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. അതേസമയം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്ത അച്ചടിച്ച പ്രസംഗം ഗവര്‍ണര്‍ വായിച്ചില്ല. ലോക്ഭവനുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തില്‍ സ്വന്തം നിലയില്‍ ഗവര്‍ണര്‍ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേര്‍ക്കലുമൊക്കെ വലിയ വിവാദമായിരുന്നു
നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ പോരിനുറച്ച ഗവര്‍ണര്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ലോക്ഭവന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചതില്‍ ഗവര്‍ണ്ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഗവര്‍ണ്ണര്‍ ചിലഭാഗങ്ങള്‍ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ലോക്ഭവന്‍ നേരത്തെ വിശദീകരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
