/kalakaumudi/media/media_files/knQORU6YBvBonHuKVlek.jpeg)
Wild elephant
തൃശ്ശൂർ: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്.
ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല.
ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മണിക്കൂറെങ്കിലുമെടുക്കും കുഴി തുരന്ന് ആനയുടെ അടുത്തേക്ക് എത്താൻ എന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ശ്രമകരമായ ദൗത്യം തന്നെയാണ്. കിണറിന് വ്യാസം കുറവായതിനാലും വലിയ ആനയായതിനാലും രക്ഷാദൗത്യം പ്രയാസകരമാഴി