/kalakaumudi/media/media_files/2025/07/08/konni-pta-2025-07-08-10-25-30.png)
പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദൗത്യസംഘം എത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. രണ്ട് പേര്‍ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങള്‍ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. പാറയിടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണ്ണമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പാറയിടിഞ്ഞ് വീഴുന്നത് ദൗത്യം സങ്കീര്‍ണ്ണമാക്കുന്നുണ്ട്.എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ആഴമേറിയ വലിയ പാറമടയുടെ മുകള്‍ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്.