തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ബെവ്‌കോ എംഡിയായ യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാകും. ടി കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഐജി ഹര്‍ഷിത അത്തല്ലൂരി ബെവ്കോ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും എസ് ശ്രീജിത്തിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായാണ് ചുമതല. ഐജി എ അക്ബര്‍ ഗതാഗത കമ്മീഷണറാകും. സി എച്ച് നാഗരാജു ക്രൈംബ്രാഞ്ച് ഐജിയായി ചുമതലയേല്‍ക്കും. അജിത ബീഗം തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയാകും. ഡിഐജി ജയനാഥ് പൊലീസ് കണ്‍സ്ട്രേഷന്‍ കോര്‍പ്പറേഷന്‍ എംഡിയായും ചുമതലയേല്‍ക്കും.
ഐപിഎസ് തലപ്പത്ത് അഴിച്ചുപണി
ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും എസ് ശ്രീജിത്തിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായാണ് ചുമതല. ഐജി എ അക്ബര്‍ ഗതാഗത കമ്മീഷണറാകും.
New Update
00:00/ 00:00