/kalakaumudi/media/media_files/2025/08/16/whatsapp-im-2025-08-16-17-52-56.jpeg)
തൃക്കാക്കര: "ഞങ്ങൾ അതുല്യമായ കഴിവുള്ളവരാണ്" എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി കെ.എം.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, തൃക്കാക്കര ബഡ്ഡീസ് ഇന്ത്യയുമായി സഹകരിച്ചു ഓട്ടിസം ബാധിതരായ കുട്ടികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി ഒരുക്കിയ ത്രിദിന ക്യാമ്പ് "കൂടെ" സമാപിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം തൃക്കാക്കര ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു, കോളേജ് പ്രിൻസിപ്പാൾ ഡോ. സബന ബക്കർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ജാഫർ ജബ്ബാർ, സൈക്കോളജി വിഭാഗം എച്.ഓ.ഡി ആഷിയ കെ. സലിം, ജിനീഷ എന്നിവർ സംസാരിച്ചു.ഓട്ടിസം ബാധിതരും, സൈക്കോളജി വിദ്യാർത്ഥികളുമടക്കം 300 ൽ പരം പേർക്യാമ്പിൽപങ്കെടുത്തു.