ഉത്തരവാദിത്ത ടൂറിസം മേള നാളെ മുതൽ 15 വരെ കനകക്കുന്നിൽ നടക്കും

ഉത്തരവാദിത്ത ടൂറിസം മേള നാളെ മുതൽ 15 വരെ കനകക്കുന്നിൽ നടക്കും. നാളെ വൈകിട്ട് 3.30 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കലാപരിപാടികൾ, സെമിനാറുകൾ ബിസിനസ് സെഷനുകൾ ഭക്ഷ്യമേള എന്നിവയും പരിപാടിയുടെ ഭാഗമാണ്.

author-image
Devina
New Update
tour

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മേള നാളെ മുതൽ 15 വരെ കനകക്കുന്നിൽ നടക്കും. നാളെ വൈകിട്ട് 3.30 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾ ആർടി സംരംഭകർ പ്രവർത്തകർ, വ്യവസായ പങ്കാളികൾ തുടങ്ങിയവർ മേളയുടെ ഭാഗമാകും.

 സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾ ഒരുക്കിയ ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 പ്രദർശന വിപണന സ്റ്റാളുകൾ ഫെസ്റ്റിലുണ്ടാകും.

കലാപരിപാടികൾ, സെമിനാറുകൾ ബിസിനസ് സെഷനുകൾ ഭക്ഷ്യമേള എന്നിവയും പരിപാടിയുടെ ഭാഗമാണ്.

വനിതകൾ നയിക്കുന്ന ആർടി യൂണിറ്റുകൾക്ക് മേളയിൽ പ്രാധാന്യം ഉണ്ടായിരിക്കുമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. 

കലാപരിപാടികൾ നാളെ വൈകിട്ട് ആരംഭിക്കും. തിരുവാതിരക്കളി, ബാംബുബാൻഡ് അവതരണം എന്നിവയുണ്ടാകും. 14 ന് വൈകിട്ട് 5.30 ന് ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും.