ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

ഈ മാസം 15 വരെ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കി. മകരവിളക്കിനോട് അനുബന്ധിച്ചാണ് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗുകള്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.

author-image
Prana
New Update
sabarimala temple

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം. ഈ മാസം 15 വരെ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കി. മകരവിളക്കിനോട് അനുബന്ധിച്ചാണ് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗുകള്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.
ജനുവരി15ന് വെര്‍ച്വല്‍ ക്യൂവില്‍ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവര്‍ അന്നേ ദിവസം രാവിലെ ആറിന് പമ്പയില്‍ എത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 15ന് സ്‌പോട്ട് ബുക്കിംഗ് രാവിലെ 11ന് ശേഷം മാത്രമായിരിക്കും നടക്കുക.

Sabarimala sabarimala spot booking restrictions